റാഞ്ചി ജാർഖണ്ഡിൽ ഹേമന്ത് സോറൻ സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ഇന്ന്. 81 അംഗങ്ങളുള്ള നിയമസഭയിൽ 45 എംഎൽഎമാരാണ് ജാർഖണ്ഡ് മുക്തി മോർച്ചയുടെ ഭരണ സഖ്യത്തിലുള്ളത്.
ഹേമന്ത് സോറൻ അഞ്ചു മാസത്തെ ജയിൽ വാസത്തിന് ശേഷമാണ് മുഖ്യമന്ത്രി കസേരയിൽ തിരിച്ചെത്തുന്നത്.കഴിഞ്ഞ ജൂലായ് നാലിനാണ് ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.
ജാർഖണ്ഡിൻ്റെ 13-ാമത് മുഖ്യമന്ത്രിയായിട്ടായിരുന്നു ഹേമന്ത് സോറൻ്റെ സത്യപ്രതിജ്ഞ. ഗവർണർ സി പി രാധാകൃഷ്ണനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്ഹേമന്ത് സോറനെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്ന ഇന്‍ഡ്യ മുന്നണി എംഎല്‍എമാരുടെ യോഗം തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ചെംപയ് സോറന്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയിരുന്നു.
2024 ഫെബ്രുവരി രണ്ടിനായിരുന്നു ചംപയ് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഭൂമി കുംഭകോണക്കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ഹേമന്ത് സോറന്‍ രാവിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചംപയ് സോറനെ ജെഎംഎം മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.