വേണ്ടത്ര അധ്യാപകരില്ലാതെ കാസർകോട് പടന്നക്കാട് കാർഷിക കോളജിന്റെ പ്രവർത്തനം. സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കാത്തതും പുതിയ നിയമനങ്ങൾ നടക്കാത്തതുമാണ് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കുന്നത്.”
അസോസിയേറ്റ് പ്രൊഫസറില്ല, 23 അസിസ്റ്റന്റ് പ്രൊഫസർമാർ. അനൗദ്യോഗിക അധ്യാപകരുടെ എണ്ണത്തിലുമുണ്ട് കുറവ്. മൈക്രോ ബയോളജി, മോളിക്കുലാർ ബയോളജി & ബയോ ടെക്നോളജി, അഗ്രിക്കൾച്ചറൽ സ്റ്റാറ്റിറ്റിക്സ് എന്നീ വകുപ്പുകൾ ഒരു സ്ഥിര അധ്യാപകൻ പോലുമില്ല.
സ്ഥിരം അധ്യാപകരെ നിയമിക്കാത്തതിനെതിരെ പിടിഎ കഴിഞ്ഞ വർഷം ഹൈക്കോടതിയെ സമീപിച്ചിരുന്നു.സ്റ്റാഫ് പാറ്റേൺ പരിഷ്കരിച്ച് ഉടൻ നിയമനങ്ങൾ നടത്തിയില്ലെങ്കിൽ സർവ്വകലാശാലയ്ക്ക് മുന്നിൽ സമരം നടത്താനാണ് വിദ്യാർഥികളുടേയും രക്ഷിതാക്കളുടെയും തീരുമാനം.”