തിരുവനന്തപുരം ചാൻസലർക്കെതിരെ കേസ് നടത്താൻ വെെസ് ചാന്‍സലർമാർ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്ന് ചെലവിട്ട തുക തിരിച്ചടക്കാന്‍ നിർദേശം.
വിസിമാർ കേസ് സ്വന്തം ചെലവിൽ നടത്തണമെന്ന് ചാന്‍സലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ നിർദേശിച്ചു. കേസ് നടത്താനായി ഒരു കോടി പതിമൂന്നു ലക്ഷം രൂപയാണ് വിസിമാർ ചെലവാക്കിയിരിക്കുന്നത്.
ഇത്രയും തുക ചെലവിട്ടതിന് നീതീകരണമില്ലെന്നും ധന ദുർവിനിയോഗമാണെന്നും തുക വിസിമാർ ഉടനടിതിരിച്ചടയച്ച് റിപ്പോർട്ട് ചെയ്യണമെന്നുമാണ് ഗവർണറുടെ നിർദേശം.
വിസിമാർക്ക് നോട്ടീസ് നല്‍കി. ഏറ്റവും കൂടുതൽ തുക തിരിച്ചടക്കേണ്ടി വരിക കണ്ണൂർ വിസിയാണ്. 69,25,340 രൂപയാണ് കണ്ണൂർ വിസി തിരിച്ചടക്കേണ്ടത്.