ട്രൗസറിനുള്ളിലാക്കി നൂറിലേറെ ജീവനുള്ള പാമ്പുകളെ കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ചൈനീസ് പൗരനാണ് പിടിയിലായത്. ഹോങ്കോങില്‍ നിന്ന് അതിര്‍ത്തി നഗരമായ ഷെഹ്സനിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവാവിനെ കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.
ആറ് പോളിത്തീന്‍ ബാഗുകളിലായി നന്നായി പൊതിഞ്ഞൊട്ടിച്ച നിലയിലാണ് പാമ്പുകളെ കണ്ടെത്തിയത്. ഓരോ ബാഗും തുറന്നപ്പോള്‍ പലതരത്തിലും വലിപ്പത്തിലും നിറത്തിലുമുള്ള ജീവനുള്ള പാമ്പുകളെ സൂക്ഷിച്ചിരിക്കുകയായിരുന്നു.
വിദ്ഗധ പരിശോധനയില്‍ സ്വദേശിയും വിദേശിയുമായ 104 പാമ്പുകളെയാണ് തിരിച്ചറിഞ്ഞത്. ഇതോടെ യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.”