എല്ലാവര്‍ഷവും ജൂലൈ 11 ലോകജനസംഖ്യ ദിനമായാണ് ആചരിച്ചുവരുന്നത്. ആഗോള ജനസംഖ്യാ പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും കുടുംബാസൂത്രണം, ലിംഗസമത്വം, പ്രത്യുല്പാദന ആരോഗ്യം എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനുമാണ് ഈ ദിനം പ്രാധാന്യം നല്‍കുന്നത്.
ലോക ജനസംഖ്യ 500 കോടി കടന്ന അവസരത്തിൽ 1989 ലാണ് ലോകജനസംഖ്യാ ദിനം ആചരിക്കാൻ ഐക്യരാഷ്ട്രസഭ (യുഎൻ) തീരുമാനിച്ചത്.”ടു ലീവ് നോ വൺ ബിഹൈൻഡ് : കൗണ്ട് എവരിവൺ (To Leave No One Behind, Count Everyone) എന്നതാണ് 2024 ലെ ജനസംഖ്യാ ദിന പ്രമേയം.
മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണവും അവകാശങ്ങളും എല്ലാവർക്കും നൽകുമെന്നും എന്നിരുന്നാലും, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ ഇപ്പോഴും പൊതു സമൂഹത്തിൽ നിന്നും അകന്നുനിൽക്കുന്നുവെന്നും യുഎൻ ചൂണ്ടിക്കാട്ടി മാനവരാശിയുടെ മുഴുവൻ വൈവിധ്യവും ഉൾക്കൊണ്ടാൽ മാത്രമേ ഒന്നിച്ചൊരു പുരോഗതി സാധ്യമാകൂ എന്നും യുഎൻ പറഞ്ഞു.
2024 ലെ ലോക ജനസംഖ്യാ ദിനം ലോകത്തിൽ പിന്നോക്കം നിൽക്കുന്ന വ്യക്തികളെയും സമൂഹങ്ങളെയും തിരിച്ചറിയുന്നതിനും അവരുടെ വെല്ലുവിളികൾ മനസ്സിലാക്കുന്നതിനും വേണ്ടിയുള്ളതാണെന്ന് യുഎൻ പോപ്പുലേഷൻ ഫണ്ടിൻ്റെ (യുഎൻഎഫ്പിഎ) എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നതാലിയ കാനെം പറഞ്ഞു.
1950നും 2015നും ഇടയില്‍ രാജ്യത്തെ മുസ്ലീം ജനസംഖ്യ വര്‍ധിച്ചു; ഹിന്ദുക്കളുടെ എണ്ണം 7.8 ശതമാനം കുറഞ്ഞു ഈ വർഷം ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 20 കോടിയായേക്കും: