മണ്ഡി തന്നെ കാണാൻ വരുന്നവർക്ക് ആധാർ കാർഡ് നിർബന്ധമെന്ന ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയകക്ഷികൾ രംഗത്ത്.മാണ്ഡി നിരവധി ടൂറിസ്റ്റുകളെ ആകർഷിക്കുന്ന സ്ഥലമാണ്.
ടൂറിസ്റ്റുകളും അല്ലാത്തവരുമായി ഒരുപാട് പേർ തന്നെ കാണാനായി വരുന്നു. അതുകൊണ്ട് ഇനി വരുന്നവർ അവരുടെ ആധാർ കാർഡ് കൂടെ കൊണ്ടുവരണമെന്നും ആവശ്യം എന്തെന്ന് വെള്ളപേപ്പറിൽ എഴുതിക്കൊണ്ടുവരണമെന്നും കങ്കണ പറഞ്ഞു