ക്ഷേമ പെൻഷൻ മുടങ്ങിയതിൽ തെരുവിൽ ഭിക്ഷയാചിച്ച് പ്രതിഷേധിച്ച അടിമാലിയിലെ മറിയക്കുട്ടിക്ക് പുതിയ വീടൊരുങ്ങി.
കെ.പി.സി.സി ആണ് പുതിയ വീട് നിർമ്മിച്ചു നൽകിയത്. വീടിന്റെ താക്കോൽദാനം ഇന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നിർവഹിക്കും
വീട്ടിൽ ദുരിതങ്ങളോട് പൊരുതി ജീവിക്കുമ്പോഴാണ് ക്ഷേമ പെൻഷൻ മുടങ്ങിയത്. ഇതോടെ ഭിക്ഷ യാചിച്ചു മറിയക്കുട്ടി തെരുവിലിറങ്ങി. പിന്നാലെ വീട് നിർമിച്ചു നൽകുമെന്ന് കെ പി സി സി യുടെ ഉറപ്പും വന്നു.