ജസ്റ്റിസുമാരായ എന്‍ കോടിശ്വര്‍ സിംഗ്, ആര് മഹാദേവന് എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചു.
നിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് നിയമനം പ്രഖ്യാപിച്ചത്.
അവര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 34 പേരുടെ എണ്ണം സുപ്രീം കോടതിക്ക് തിരിച്ചുകിട്ടും.
മണിപ്പൂരില്‍ നിന്ന് സുപ്രീം കോടതിയിലെത്തുന്ന ആദ്യ ജഡ്ജിയാണ് ജമ്മു കശ്മീര്‍ ചീഫ് ജസ്റ്റിസ് എന്‍ കോട്ടിശ്വര്‍ സിംഗ്.
നിലവില്‍ മദ്രാസ് ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസാണ് മഹാദേവന്.