എന്നെ പിന്തുണച്ച് സംസാരിക്കുന്നതും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതും മറ്റൊരാൾക്ക് എതിരെയുള്ള ഹേറ്റ് ക്യാംപെയ്നായി മാറരുത്.
അതെന്റെയൊരു അപേക്ഷയാണ്.
അദ്ദേഹം അനുഭവിക്കുന്ന വിഷമം എന്താണെന്ന് എനിക്ക് മനസ്സിലാകും.
ദയവുചെയ്ത് ഇതൊരു ഹേറ്റ് ക്യാംപെയ്നായി മാറരുത്.
എനിക്ക് നിങ്ങളെല്ലാവരും നൽകുന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദി.
ഐ ലവ് യു ഗയ്സ്.
നിങ്ങളിൽ നിന്ന് ഇത്രയും സ്നേഹം അനുഭവിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം’ , ആസിഫ് അലി പറഞ്ഞു.
പുതിയ ചിത്രമായ ലെവൽ ക്രോസിന്റെ പ്രചരണാർത്ഥം എറണാകുളത്തെ സെന്റ് ആൽബർട്ട്സ് കോളേജിൽ എത്തിയതാണ് ആസിഫ് അലി.
നടി അമലാ പോളും സംവിധായകൻ അർഫാസും ഒപ്പമുണ്ടായിരുന്നു.
വിവാദത്തിൽ വിശദമായ പ്രതികരണം വെെകാതെ നടത്തുമെന്നും ആസിഫ് അലി അറിയിച്ചിട്ടുണ്ട്.