അരുണാചലില്‍നിന്ന് മൂന്ന് പുതിയ സസ്യങ്ങള്‍ കൂടി, കണ്ടെത്തിയവരില്‍ മലയാളികളും

അരുണാചല്‍ പ്രദേശ് ഉള്‍പ്പെടുന്ന വടക്കുകിഴക്കന്‍ ഹിമാലയ നിരകളിലെ വനപ്രദേശങ്ങളില്‍ നിന്നാണ് ഇവയെ കണ്ടെത്തിയത്. ഇവയില്‍ രണ്ടു സസ്യങ്ങള്‍ ജെസ്നറിയേസിയേ കുടുംബത്തില്‍ ഉള്‍പ്പെട്ടതാണ്.

സസ്യശാസ്ത്ര ലോകത്തിന് മൂന്ന് പുതിയ സസ്യങ്ങളെ കൂടി പരിചയപ്പെടുത്തി മലയാളി ഉള്‍പ്പെട്ട ഗവേഷക സംഘം. ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അരുണാചല്‍ പ്രദേശ് റീജണല്‍ സെന്ററില്‍ സീനിയര്‍ പ്രിസര്‍വേഷന്‍ അസിസ്റ്റന്റും മലയാളിയുമായ അക്ഷത് ഷേണായ് ഉള്‍പ്പെട്ട സംഘമാണ് രണ്ട് ഇനങ്ങളിലായുള്ള മൂന്ന് പുതിയ സസ്യങ്ങളെ കണ്ടെത്തിയത്.

അരുണാചല്‍ പ്രദേശ് ഉള്‍പ്പെടുന്ന വടക്കുകിഴക്കന്‍ ഹിമാലയ നിരകളിലെ വനപ്രദേശങ്ങളില്‍ നിന്നാണ് ഇവയെ കണ്ടെത്തിയത്. ഇവയില്‍ രണ്ടു സസ്യങ്ങള്‍ ജെസ്നറിയേസിയേ കുടുംബത്തില്‍ ഉള്‍പ്പെട്ടതാണ്. ഏസ്‌ക്കിനാന്‍ന്തസ് മവോയിയെന്നും പെട്രോകോസ്മിയ അരുണാചലെന്‍സിസ് എന്നുമാണ് ഇവയ്ക്ക് പേരിട്ടത്.

പടര്‍ന്ന വള്ളികളില്‍ ചുവന്ന നിറത്തിലുള്ള പൂക്കളോടുകൂടി കാണപ്പെടുന്നതാണ് ഏസ്‌ക്കിനാന്‍തസ് മവോയി. പെട്രോകോസ്മിയ അരുണാചലെന്‍സിസ് എന്ന് നാമകരണം ചെയ്തിരിക്കുന്ന സസ്യം സാധാരണയായി നനവുള്ള പാറകളുടെ മുകളില്‍ പറ്റിപ്പിടിച്ചു വളരുന്നവയാണ്. ചെറിയ നീല പൂക്കളാണിതിന്. ഫ്രൈമേസിയേ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന സിര്‍ട്ടാന്‍ഡ്രോമോയിയ സുധാന്‍സൂയിയാണ് മൂന്നാമത്തെ സസ്യം.

Leave a Reply

Your email address will not be published. Required fields are marked *