ക്രിക്കറ്റ് ഇതിഹാസം സച്ചിൻ്റെ മകൾ സാറ തെണ്ടുൽക്കർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ.
ബുധനാഴ്ച മുംബെെയിൽ നിർത്തിയിട്ടിരിക്കുന്ന ഒരു വാനിലേയ്ക്ക് കയറുന്ന സാറയുടെ വീഡിയോ പുറത്തുവന്നതോടെയാണ് ആരാധകർ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആരംഭിച്ചത്.
സാറയ്ക്ക് അഭിനയത്തോട് താത്പര്യമുണ്ടെന്ന് മുൻപും റിപ്പോർട്ടുകൾ വന്നിരുന്നു. അധികം വെെകാതെ താരത്തിൻ്റെ ബോളിവുഡ് പ്രവേശനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.