മാന്വൽ ചെക്ക്- ഇൻ, ‘സർവീസ് വൈകില്ല’

കോഴിക്കോട്/ കൊച്ചി/ തിരുവനന്തപുരം: മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലെ തകരാര്‍ കേരളത്തിലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തേയും ബാധിച്ചു. വിമാനത്താവളങ്ങളിലെ ചെക്ക്-ഇന്‍ നടപടികള്‍ മാന്വല്‍ രീതിയിലേക്ക് മാറ്റി.

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ചെക്ക്- ഇന്‍ നടപടികളെ മാത്രമേ ബാധിച്ചിട്ടുള്ളൂവെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇന്‍ഡിഗോ ഉള്‍പ്പെടെ സര്‍വീസുകള്‍ എല്ലാം കൃത്യസമയത്ത് നടക്കുന്നുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *