ഓഫീസ് പ്രവര്‍ത്തനങ്ങള്‍ തകരാറിലായി

മൈക്രോസോഫ്റ്റ് വിന്‍ഡോസിലെ ‘ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത്’ ഓഹരി ഇടപാടുകാരെയും ബാധിച്ചു. പല ബ്രോക്കിങ് ഹൗസുകളും സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഓഹരി വ്യാപാരം നടത്താനാകാതെ നഷ്ടംനേരിട്ടവരും ഏറെ.

ബ്രോക്കിങ് ഹൗസുകളായ ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, ഏയ്ഞ്ചല്‍ വണ്‍, നുവാമ, മോത്തിലാല്‍ ഒസ്‌വാള്‍, 5പൈസ എന്നിവ കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ തകരാറിലായതായി ഇടപാടുകാരെ അറിയിച്ചു. സൈബര്‍ സുരക്ഷാ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ക്രൗഡ് സ്‌ട്രൈക്കിന്റെ ഫാല്‍ക്കണ്‍ അപ്‌ഡേറ്റുമായുള്ള പ്രതിസന്ധി സിസ്റ്റങ്ങളെ ബാധിച്ചതായും എത്രയുംവേഗം പുനഃസ്ഥാപിക്കുന്നതിനായി പ്രവര്‍ത്തിച്ചുവരികയാണെന്നും 5പൈസ ബ്രോക്കേഴ്‌സ് എക്‌സില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *