തിരുവനന്തപുരം: കര്‍ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ മലയാളിയായ ലോറി ഡ്രൈവർ കുടുങ്ങിയ സംഭവത്തിൽ പ്രതികരിച്ച് ​ഗതാ​ഗതമന്ത്രി കെ.ബി. ​ഗണേഷ് കുമാർ. മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി വിഷയം സംസാരിച്ചിട്ടുണ്ട്. കർണാടകത്തിലെ ​ഗതാ​ഗതമന്ത്രിയേയും റെവന്യു മന്ത്രിയേയും വിഷ്ണുനാഥ് എം.എൽ.എ ബന്ധപ്പെട്ടതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പ്രദേശത്ത് രക്ഷാപ്രവർത്തനം മന്ദ​ഗതിയിലാണ്. വലിയ തോതിൽ അവിടെ മഴ പെയ്യുന്നുണ്ട്. ചെറിയ മണ്ണിടിച്ചിലല്ല ഉണ്ടായിരിക്കുന്നത്. ഏത് നിമിഷവും ഇനിയും മണ്ണിടിഞ്ഞേക്കാമെന്ന ഭയം അധികൃതർക്കുണ്ട്. അതിനാലാണ്, ആരേയും രക്ഷാപ്രവർത്തനം നടക്കുന്ന മേഖലയിലേക്ക് കടത്തിവിടാത്തത്.

Leave a Reply

Your email address will not be published. Required fields are marked *