വനിത ഏഷ്യ കപ്പ് ടി20യില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്ത് ഉജ്ജ്വല തുടക്കം കുറിച്ച് ഇന്ത്യ. ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാനെ 19.2 ഓവറില്‍ 108ന് എറിഞ്ഞിട്ട ഇന്ത്യ 35 പന്തുകൾ ശേഷിക്കെയാണ് ലക്ഷ്യം മറികടന്നത്. പാകിസ്ഥാൻ ഉയര്‍ത്തിയ 109 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്‌ടത്തിലാണ് വിജയത്തിലെത്തിയത്.
ഓപ്പണർമാരായ സ്‌മൃതി മന്ദാനയുടെയും (45), ഷഫാലി വർമയുടെയും (40) മികച്ച പ്രകടനമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. വിജയലക്ഷ്യമായ 109 റണ്‍സിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്‌ക്ക് സ്‌മൃതി മന്ദാനയും ഷഫാലി വര്‍മ്മയും ചേര്‍ന്നൊരുക്കിയത് മികച്ച തുടക്കം. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 85 റണ്‍സ് അടിച്ചെടുത്തു