ഇന്ത്യയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ഉണ്ടാക്കുന്നതിനേക്കാള്‍ വരുമാനം ഫുഡ് ഡെലിവറി ഏജന്റുമാര്‍ ഉണ്ടാക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ സംഗതി സത്യമാണെന്ന് ഈയടുത്ത് പുറത്ത് വന്ന യൂട്യൂബ് വീഡിയോയില്‍ പറയുന്നുത്. 2 വര്‍ഷം കൊണ്ട് 2 ലക്ഷം രൂപ വരെ സമ്പാദ്യമുണ്ടാക്കിയ ഫുഡ് ഡെലിവറി ഏജന്റിനെ വീഡിയോയില്‍ പരിചയപ്പെടുത്തുന്നുണ്ട്.
ലവീന കമ്മത്ത് എന്ന യൂട്യൂബര്‍ നടത്തിയ ഇന്റര്‍വ്യുവിലാണ് ഈ വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ തുടക്കക്കാരനായ ഒരു ഐടി എന്‍ജിനീയര്‍ ശരാശരി 20,000 രൂപയാണ് മാസം നേടുന്നത്. എന്നാല്‍ യൂട്യൂബറോട് സംസാരിച്ച രണ്ട് ഡെലിവറി ഏജന്റുമാര്‍ പറയുന്നത് അവര്‍ അതിനിരിട്ടി സമ്പാദിക്കുന്നുവെന്നാണ്. സ്വഗ്ഗി ഡെലിവറി ഏജന്റായ ശിവ പറയുന്നത് അദ്ദേഹം മാസം 50,000 രൂപ വരെ സമ്പാദിക്കുന്നുവെന്നാണ്. 22 കാരനായ ശിവ കഴിഞ്ഞ 3 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ്. ഒരോ ഓര്‍ഡറിനും 20 രൂപ അടിസ്ഥാനകൂലിയായി സ്വഗ്ഗി നല്‍കുന്നു ഇതോടൊപ്പം മറ്റ് അലവന്‍സുകളും ഉണ്ടാവും. കഴിഞ്ഞ 2 മാസം കൊണ്ട് 2 ലക്ഷം രൂപയുണ്ടാക്കാന്‍ ശിവയ്ക്ക് സാധിച്ചു. ഗ്രാമത്തില്‍ ചെറിയ ബിസിനസ് തുടങ്ങാനുള്ള പ്രതീക്ഷയിലാണ് അദ്ദേഹമിപ്പോള്‍.സെമാറ്റോയില്‍ 3 വര്‍ഷമായി ജോലി ചെയ്യുന്ന തെയ്യപ്പയ്ക്കും സമാന അനുഭവമാണ് പറയാനുള്ളത്. അദ്ദേഹം പ്രതിമാസം 40000 രൂപയുണ്ടാക്കുന്നു.