24x7news

ആയുസ്സ് വർധിപ്പിക്കുന്നതിനുള്ള മരുന്നിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയിച്ചതായി ഗവേഷകർ. മരുന്ന് പരീക്ഷിച്ച എലികളിൽ 25 ശതമാനം വരെ ആയുസ്സ് വർധിച്ചതായാണ് റിപ്പോർട്ടുകൾ.

മനുഷ്യരിലും ഇത് പരീക്ഷിച്ച് വിജയിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകംലണ്ടൻ ഇംപീരിയൽ കോളേജിലെ എംആർസി ലബോറട്ടറി ഓഫ് മെഡിക്കൽ സയൻസ് വിഭാഗം ഗവേഷകരും സിങ്കപ്പൂരിലെ ഡ്യൂക്ക് എൻയുഎസ് മെഡിക്കൽ സ്കൂൾ വിഭാഗം ഗവേഷകരും സംയുക്തമായി നടത്തിയ പരീക്ഷണങ്ങളിലാണ് പുതിയ കണ്ടെത്തൽ.

പ്രായം കൂടുന്നതനുസരിച്ച് ശരീരത്തിൽ കൂടുന്ന ഇന്റർലൂക്കിൻ – 11 (Interleukin – 11) എന്ന പ്രോട്ടീനെ അടിസ്ഥാനമാക്കിയായിരുന്നു പരീക്ഷണങ്ങൾ. പ്രായം കൂടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പ്രോട്ടീനാണ് ഇന്റർലൂക്കിൻ – 11. പ്രധാനമായും രണ്ട് ഘട്ടങ്ങളിലായാണ് ഗവേഷകർ പരീക്ഷണങ്ങൾ നടത്തിയത്.

ആദ്യ ഘട്ടത്തിൽ എലികളിലെ ഇന്റർലൂക്കിൻ – 11 ന്റെ ഉദ്പാദനം കുറച്ചു. രണ്ടാമത്തെ ഘട്ടത്തിൽ എലികളിടെ ശരീരത്തിൽ നിന്നും പ്രോട്ടീനെ ഒഴിവാക്കുന്ന മരുന്നുകൾ നൽകി.

Leave a Reply

Your email address will not be published. Required fields are marked *