24x7news.org

ഷിരൂരിലെ മണ്ണിടിച്ചില്‍ മേഖലയില്‍ ലോറി ഉടമ മനാഫിന് നേരെ കയ്യേറ്റം. രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത്ത് ഇസ്രായേലിയെ എത്തിച്ചത് സംബന്ധിച്ച് തര്‍ക്കം.

കാര്‍വാര്‍ എസ്.പി മനാഫിന്റെ മുഖത്തടിച്ചെന്നും പിടിച്ചുതള്ളിയെന്നും പരാതികര്‍ണാടകയിലെ ഷിരൂരില്‍ അര്‍ജുനായി തിരച്ചില്‍ മുപ്പത്തിരണ്ടാം മണിക്കൂറിലാണ്.

റഡാര്‍ പരിശോധനയില്‍ സിഗ്നല്‍ ലഭിച്ച മൂന്നിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന. നനഞ്ഞ് ചെളിനിറഞ്ഞ മണ്ണും പുതിയ ഉറവകളും രക്ഷാശ്രമത്തിന് തിരിച്ചടിയാണ്.

അര്‍ജുനടക്കം 3 പേരാണ് മണ്ണിനടിയിലുള്ളത്. രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്രമന്ത്രി എച്ച്.‍ഡി.കുമാരസ്വാമി ഷിരൂരിലെത്തി.

നിലവില്‍ സൈന്യമെത്തേണ്ട സാഹചര്യമില്ലെന്നും കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായംനല്‍കുമെന്നും എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ഷിരൂരിലെ അപകടസ്ഥലത്തെത്തും. ഉത്തര കന്നഡ ജില്ലയിലെ മഴക്കെടുതി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

Leave a Reply

Your email address will not be published. Required fields are marked *