പരിമിതികൾക്കിടയിലും ഷർട്ട് ഡിസൈൻ ചെയ്ത് ആരാധകൻ
മമ്മൂട്ടിയോടുള്ള ആരാധന മലപ്പുറം സ്വദേശി ജസ്ഫർ കോട്ടക്കുന്ന് പ്രകടിപ്പിച്ചത് തന്റെ പരിമിതികൾക്കിടയിലും ഒരു ഷർട്ട് ഡിസൈൻ ചെയ്ത് നൽകിക്കൊണ്ടാണ്. മസ്കുലാർ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച് കഴുത്തിന് താഴെ തളർന്ന ജസ്ഫർ ചുണ്ടുകൾക്കിടയിൽ ബ്രഷ് കടിച്ച് പിടിച്ചു കൊണ്ടാണ് ലിനൻ ഷർട്ടിൽ ഡിസൈൻ ചെയ്ത് തന്റെ പ്രിയതാരത്തിന് സ്നേഹസമ്മാനം നൽകിയത്.
എന്നാൽ ആരാധകന്റെ സ്നേഹസമ്മാനത്തിന് മമ്മൂട്ടി തിരിച്ചുകൊടുത്തതോ അതിലും സന്തോഷകരമായ നിമിഷമാണ്. കഴിഞ്ഞ ദിവസം ഇടിയൻ ചന്തു എന്ന സിനിമയുടെ സോങ് ലോഞ്ചിന് താരമെത്തിയത് ആ ഷർട്ട് ധരിച്ചുകൊണ്ടാണ്. ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.