24x7news.org

ബെംഗളുരു അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം അതീവ മന്ദ​ഗതിയിലാണെന്ന് ലോറി ഉടമയായ മനാഫ്.

ഇന്നലെ വൈകുന്നേരം ഉണ്ടായിരുന്ന തിരച്ചിലിന്റെ വേഗതപോലും ഇപ്പോഴില്ലെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു.

ഈ ദിവസങ്ങളിൽ ഇത്രയും തെളിഞ്ഞ കാലാവസ്ഥയുള്ള ദിവസമാണിന്ന്. രാവിലെ തിരച്ചിൽ തുടങ്ങിയിരുന്നെങ്കിൽ ഇപ്പോൾ ഒരുപക്ഷേ അർജുനെ കണ്ടെത്താമായിരുന്നു.കേരളത്തിൽ നിന്നുള്ള ഇടപെടലിലാണ് ഇപ്പോൾ തിരച്ചിൽ തുടരുന്നതെന്നും മനാഫ് പ്രതികരിച്ചു.

ഇവിടെയുണ്ടായിരുന്ന ഒരു ചായക്കടയ്ക്ക് മുകളിലേക്കാണ് ഇപ്പോൾ മണ്ണ് വാരിയിടുന്നത്.

അതിന് കീഴിൽ ആളുകൾ കുടുങ്ങിയിട്ടുണ്ടെന്നാണ് മറ്റുള്ളവർ പറയുന്നത്. ഇത്ര വലിയൊരു ഹൈവേ ആയിരുന്നിട്ടും ഉയരത്തിലുള്ള മണ്ണ് ഒഴിവാക്കാൻ അധികൃതർ ശ്രമം നടത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *