24x7news.org

ന്യൂഡൽഹി നീറ്റ് യുജി പരീക്ഷയുടെ മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പരീക്ഷാ കേന്ദ്രങ്ങളുടെ അടിസ്ഥാനത്തിലുള്ള ഫലമാണ് പ്രസിദ്ധീകരിച്ചത്. സുപ്രീം കോടതി നിർദേശപ്രകാരമാണ് ദേശീയ പരീക്ഷാ ഏജൻസിയുടെ നടപടി.

ഓരോ വിദ്യാർഥിക്കും ലഭിച്ച മാർക്ക് പരീക്ഷാ കേന്ദ്രങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രസിദ്ധീകരിച്ചത്.

ഓരോ സെൻററിലും പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് കിട്ടിയ മാർക്ക് എത്രയെന്ന പട്ടിക എൻടിഎ നൽകുന്നില്ലെന്ന് ഹർജിക്കാർ പരാതിപ്പെട്ടതോടെയാണ് സുപ്രീംകോടതി മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ നിർദേശം നൽകിയത്.

ഓരോ സെൻററിലും ഉയർന്ന മാർക്ക് കിട്ടിയവർ എത്രയെന്നും അറിയാനാകും.

അതിനിടെ, നീറ്റ് പരീക്ഷാ ക്രമക്കേടിൽ ഒരാളെ കൂടി സിബിഐ അറസ്റ്റ് ചെയ്തു. റാഞ്ചി റിംസിലെ രണ്ടാം വർഷ വിദ്യാർത്ഥിനി സുരഭി കുമാറാണ് അറസ്റ്റിലായത്. അറസ്റ്റിലായവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്

Leave a Reply

Your email address will not be published. Required fields are marked *