24x7news.org

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നാളെ രാജ്യത്തിന്റെ ഒരുവര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുംഒരു സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര് പ്രതീക്ഷിക്കുന്ന വരവ് ചെലവുകളുടെ കണക്കാണ് കേന്ദ്രബജറ്റിലൂടെ അവതരിപ്പിക്കുന്നത്.

റവന്യൂ ബജറ്റ്, മൂലധന ബജറ്റ് (ക്യാപിറ്റല്‍ ബജറ്റ്) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായിട്ടാണ് ബജറ്റിനെ വേര്‍തിരിക്കുന്നത്.
സര്‍ക്കാരിന്റെ ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് മൂലധന ബജറ്റ്.

ദീര്‍ഘകാല നിക്ഷേപങ്ങളും അടിസ്ഥാന സൗകര്യവികസനവും മൂലധന ബജറ്റിലൂടെയാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്.ദീര്‍ഘകാല ചെലവ്, വരവ് എന്നിങ്ങനെ മൂലധനബജറ്റിനെ വേര്‍തിരിക്കുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ പോലുള്ള ആസ്തികള്‍ വിറ്റ് സമ്പാദിക്കുന്ന പണം, പൊതുജനങ്ങളില്‍ നിന്നും വിദേശ സര്‍ക്കാരുകളില്‍ നിന്നുമുള്ള വായ്പകള്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് സര്‍ക്കാരിന് ലഭിക്കുന്നത് തുടങ്ങിയവയെല്ലാം മൂലധന വരവുകളില്‍ ഉള്‍പ്പെടും.

Leave a Reply

Your email address will not be published. Required fields are marked *