ത്യശൂർ കൊലക്കേസ് പ്രതിയെ വഴിയരികില്‍ വെട്ടികൊലപ്പെടുത്തി. തൃശൂർ പൂച്ചെട്ടിയിലാണ് സംഭവം. നടത്തറ ഐക്യനഗർ സ്വദേശിയായ സതീഷ്(48) ആണ് മരിച്ചത്മൂന്നംഗസംഘമാണ് കൊല നടത്തിയത്. ഇവർ കസ്‌റ്റഡിയിലായതായി പൊലീസ് അറിയിച്ചു.

വലക്കാവ് സ്വദേശി ഷിജോ, പൊന്നുക്കര സ്വദേശി സജിതൻ, പൂച്ചെട്ടി സ്വദേശി ജോമോൻ എന്നിവരാണ് കസ്‌റ്റഡിയിലുള്ള പ്രതികള്‍ഞായറാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം.

കൊല്ലപ്പെട്ട സതീഷും പ്രതികളും ഇന്നലെ ഒരു പാർട്ടിയില്‍ പങ്കെടുത്തിരുന്നു.

ഇവിടെവച്ച്‌ ഇവർ തമ്മില്‍ തർക്കമുണ്ടായതായാണ് സൂചന. പിന്നീട് പ്രശ്‌നം പരിഹരിക്കാനെന്ന പേരില്‍ സതീഷിനെ പ്രതികള്‍ വിളിച്ചുവരുത്തി.ഇവിടെവച്ച്‌ വീണ്ടും തർക്കമുണ്ടായതാണ് സംഭവത്തിന് കാരണമായത്കൊല്ലപ്പെട്ട സതീഷും പ്രതികളും ഒരേ കേസില്‍ പ്രതികളായിരുന്നു.

സതീഷിനെതിരെ വേറെയും കേസുകളുണ്ട്. പ്രതികളിലൊരാളായ ഷിജോയും സതീഷും തമ്മില്‍ സാമ്ബത്തിക ഇടപാടുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് തർക്കത്തിലേക്കും കൊലയിലേക്കും നയിച്ചതെന്നാണ് സൂചന.

കൊലയില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന വിവരം പൊലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *