24x7news.org

ന്യൂഡല്‍ഹി : പ്രത്യേക സാമ്പത്തിക പാക്കേജില്ല, എയിംസില്ല, വിഴിഞ്ഞം തുറമുഖ വികസനത്തിന് സഹായവുമില്ല.

മൂന്നാം എന്‍.ഡി.എ. സര്‍ക്കാരിന്റെ പ്രഥമ ബജറ്റില്‍ കേരളത്തിന് സമ്പൂര്‍ണനിരാശ. സംസ്ഥാനത്തുനിന്ന് രണ്ടു കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും ഇതാദ്യമായി ലോക്‌സഭയിലേക്ക് പ്രതിനിധിയെ തിരഞ്ഞെടുത്തയച്ചിട്ടും കേരളത്തെ സംബന്ധിച്ച് ബജറ്റ് ബാക്കിവച്ചത് നിരാശമാത്രം.

സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 2024-25 മുതല്‍ രണ്ടുവര്‍ഷത്തേക്ക്, 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ലഭ്യമാക്കാനായിരുന്നു സംസ്ഥാനത്തിന്റെ ശ്രമം. എന്നാല്‍ ഇത് പരിഗണിക്കപ്പെട്ടതേയില്ല.

2022-23, 2023-24 വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്റെ കടമെടുക്കല്‍ പരിധി വെട്ടിക്കുറച്ചതിലൂടെ വന്ന കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു 24,000 കോടി എന്ന തുകയിലേക്ക് എത്തിച്ചേര്‍ന്നതെന്ന് നേരത്തെ ധനമന്ത്രി കെ.എന്‍. വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.”

Leave a Reply

Your email address will not be published. Required fields are marked *