മുബൈ ഇൻസ്റ്റഗ്രാം റീൽസ് വഴി ഒരുവര്‍ഷം മുന്‍പ് കാണാതായ അമ്മയെ കണ്ടെത്തി യുവാവ്. വീട്ടിലെ ചില പ്രശ്നങ്ങൾ കാരണം വീട് വിട്ട് പോയതായിരുന്നു മുബൈ സ്വദേശിയുടെ അമ്മ. പൊലീസില്‍ പരാതി നല്‍കി ഒരു വർഷത്തോളമായി തങ്ങളുടെ അമ്മയെ കാത്തിരിക്കുകയായിരുന്നു സ്ത്രീയുടെ വീട്ടുക്കാർ.
മാസങ്ങളോളം അമ്മയ്ക്കുവേണ്ടി യുവാവും തിരച്ചിലിലായിരുന്നു. അടുത്ത ബന്ധുക്കളുടെ വീടുകളിലെല്ലാം തിരഞ്ഞിട്ടും നിരാശയായിരുന്നു ഫലം.ഒരാഴ്ച മുൻപാണ് ശിവാജി ധൂതെയെന്ന ഫോട്ടോഗ്രാഫര്‍ തന്റെ ഇൻസ്റ്റഗ്രം വഴി ഒരു റീൽസ് പോസ്റ്റ് ചെയ്യുന്നത്.
വീഡിയോ കാണാനിടയായ മുബൈ സ്വദേശിയുടെ സുഹൃത്ത് സംശയം തോന്നി വീട്ടുക്കാരെ അറിയിക്കുകയായിരുന്നുതന്റെ അമ്മ തന്നെയാണെന്ന് യുവാവ് ഉറപ്പിക്കുകയായിരുന്നു. ഫോട്ടോഗ്രാഫറുമായി ബന്ധപ്പെട്ടപ്പോൾ മഹാരാഷ്ട്ര സോലാപുർ ജില്ലയിലെ പന്ഥാര്‍പുരില്‍ നിന്നാണ് വീഡിയോ എടുത്തത് എന്ന് അറിഞ്ഞു.
വിവരമറിഞ്ഞ് ഉടന്‍തന്നെ ഇയാള്‍ പന്ഥാര്‍പുരിലെത്തി. ക്ഷേത്രത്തില്‍ നല്ല തിരക്കായിരുന്നതിനാൽ അന്വേഷണത്തിൽ അമ്മയെ കണ്ടെത്താൻ ആയില്ല. പിന്നീടുളള തിരച്ചലിൽ അമ്മയെ കണ്ടെത്തുകയായിരുന്നു.