24x7news.org

കോഴിക്കോട്: രാജ്യത്തെ ജനസംഖ്യയില്‍ 22 ശതമാനത്തിലേറെ വരുന്ന മുതിര്‍ന്ന പൗരന്മാരെ കേന്ദ്ര ബജറ്റ് മറന്നു. 58 പേജുള്ള ബജറ്റ് പ്രസംഗത്തില്‍ ഒരിടത്തുപോലും വയോജനങ്ങളെക്കുറിച്ച് ഒരു പരാമര്‍ശം പോലുമുണ്ടായില്ല.

ഈവര്‍ഷത്തെ ബജറ്റിലെങ്കിലും പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ച ‘സീനിയേഴ്‌സി’നും അവരുടെ സംഘടനകള്‍ക്കും നിരാശയാണ് ഫലം.

അറുപതുവയസ്സിന് മുകളിലുള്ളവര്‍ക്ക് 200 രൂപയും 79 വയസ്സിന് മുകളിലുള്ളവര്‍ക്ക് 500 രൂപയും പെന്‍ഷന്‍ നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചത് 2007-ലാണ്. ഇപ്പോഴും തുക അതേപടി തുടരുകയാണ്. വര്‍ധന വേണമെന്ന ആവശ്യം പരിഗണിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *