ആകാംക്ഷകൾക്ക് വിരമാമിട്ടു കൊണ്ട് ‘ദേവദൂതൻ’ ബിഗ് സ്ക്രീനിലെത്തി. പുതിയ സാങ്കേതിക വിദ്യയുടെ സഹയത്തോടെ തേച്ചു മിനിക്കി പുതുപുത്തൻ സിനിമയായി ഒരുക്കിയ ദേവദൂതൻ ബിഗ് സ്ക്രീനിൽ മാജിക് തീർക്കുന്നുവെന്നാണ് കണ്ടിറങ്ങിയ പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
മലയാളത്തിലെ ഒരു റീ റിലീസിന് ലഭിക്കാവുന്ന മികച്ച വരവേൽപ്പ് തന്നെയാണ് ദേവദൂതന് ആദ്യ ദിവസം ലഭിച്ചിരിക്കുന്നത്. ഇതിനോടകം അടുത്ത ദിവസങ്ങളിലെ ഷോകളും അതിവേഗം ബുക്കാകുന്നുണ്ട് എന്നതും നിർമ്മാതാക്കൾക്കുള്ള ശുഭ സൂചനയാണ്.
ഒരിക്കൽ തിയേറ്റർ തഴഞ്ഞ ചിത്രം വർഷങ്ങൾക്ക് ശേഷം വിസ്മയം സൃഷ്ടിക്കുന്നത് നിർമ്മാതാക്കളായ കോക്കേഴ് ഫിലിംസിനും സന്തോഷം നൽകുന്നതാണ്.