ചെന്നൈ: തമിഴ്‌നാട്ടില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴ. കനത്ത മഴയില്‍ ചെന്നൈയിലും പരിസര ജില്ലകളിലും വെളളപ്പൊക്കവും ഗതാഗത തടസ്സവും ഉണ്ടായി.പലയിടത്തും അവശ്യ സേവനങ്ങള്‍ തടസ്സപ്പെട്ടു.

വെളളപ്പൊക്കത്തില്‍ നടന്‍ രജനീകാന്തിന്റെ വീടിന് ചുറ്റും വെളളം ഉയര്‍ന്നു. പോയസ് ഗാര്‍ഡനിലെ നടന്റെ ആഡംബര വില്ലയ്ക്ക് ചുറ്റുമാണ് വെളളം കയറിയത്. കനത്ത മഴയില്‍ നഗരത്തിലെ ഡ്രൈനേജ് സംവിധാനം തകര്‍ന്നതാണ് വെളളം ഉയരാന്‍ കാരണമായത്.

രജനികാന്തിന്റെ വീടിന് ചുറ്റുമുളള വെളളം പമ്ബ് ചെയ്ത് കളയാനുളള നടപടികള്‍ ആരംഭിച്ചു. 2023 ലെ മൈക്കൗണ്ട് ചുഴലിക്കാറ്റിന്റെ സമയത്തും രജനീകാന്തിന്റെ വീടിന് ചുറ്റും വെളളം ഉയര്‍ന്നിരുന്നു.

ചെന്നൈയില്‍ കനത്തമഴയില്‍ ട്രെയിന്‍ ഗതാഗതവും താറുമാറായി. ദക്ഷിണ റെയില്‍വേ 4 എക്‌സ്പ്രസ് ട്രെയിനുകള്‍ റദ്ദ് ചെയ്തു. നിരവധി ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു. ചില ആഭ്യന്തര വിമാനങ്ങളും റദ്ദ് ചെയ്തിട്ടുണ്ട്.

അടുത്ത രണ്ടു ദിവസത്തേക്ക് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. തിരുവളളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് എന്നിവിടങ്ങളിലും കനത്ത മഴയാണ്.

Leave a Reply

Your email address will not be published. Required fields are marked *