ബഹിരാകാശത്ത് വെച്ച് സ്റ്റാര്ഷിപ്പുകളിൽ ഇന്ധന കൈമാറ്റം ലക്ഷ്യമിട്ട് സ്പേസ് എക്സ്. ബഹിരാകാശത്ത് നിന്ന് ഇറങ്ങിവന്ന റോക്കറ്റ് ബൂസ്റ്ററിനെ യന്ത്രക്കൈ കൊണ്ട് പിടിച്ചുവെച്ച അത്ഭുതത്തിന് ശേഷമാണ് സ്പേസ് എക്സ് പുതിയ ദൗത്യത്തിലേക്ക് കടക്കുന്നത്. ചാന്ദ്ര, ചൊവ്വാ ദൗത്യങ്ങള്‍ ഉൾപ്പടെയുള്ള ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾക്കുള്ള സുപ്രധാന ചുവടുവെപ്പായി .
2025-ൽ പരീക്ഷണം നടത്താനാണ് കമ്പനി പദ്ധതിയിടുന്നത്.രണ്ട് സ്റ്റാർഷിപ്പുകൾ ലോ എർത്ത് ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചുകൊണ്ടാകും പരീക്ഷണം നടത്തുക. ഇതിൽ ഒന്ന് ഇന്ധന ടാങ്കർ ആയും രണ്ടാമത്തേത് സ്വീകർത്താവായും പ്രവർത്തിക്കും.
ഇതിനായി സ്പേസ് എക്സ് ഒരു ഫ്ലൈറ്റ് സിസ്റ്റം റിവ്യൂ തയ്യാറാക്കിയിട്ടുണ്ടെന്ന് നാസയുടെ ചാന്ദ്ര, ചൊവ്വാ ദൗത്യങ്ങളുടെ ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ അമിത് ക്ഷത്രീയ പറഞ്ഞു.