ബെംഗളൂരു: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ചെറിയ ആരോഗ്യപ്രശ്നം കാരണം ശുഭ്മാന്‍ ഗില്‍ ആദ്യ മത്സരത്തില്‍ കളിക്കുന്നില്ല. പകരം സര്‍ഫറാസ് ഖാന് ടീമിലെത്തി. ഇതോടെ മൂന്നാംനമ്പറില്‍ കെ.എല്‍. രാഹുല്‍ ഇറങ്ങും. വിരാട് കോലി, സര്‍ഫറാസ് ഖാന്, ഋഷഭ് പന്ത് എന്നിങ്ങനെയാകും ബാറ്റിങ് ക്രമം.
രവീന്ദ്ര ജഡേജയ്ക്കും ആര്. അശ്വിനുമൊപ്പം കുല്‍ദീപ് യാദവും സ്പിന്‍ ആക്രമണത്തിന് നേതൃത്വം നല്‍കും.നേരത്തേ മഴമൂലം ആദ്യ ദിവസത്തെ മത്സരം ഉപേക്ഷിച്ചിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണ് ഇന്ത്യയുടെ ലക്ഷ്യം.
കിവീസിനെതിരായ പരമ്പരയിലെ മൂന്നുമത്സരങ്ങളും ജയിച്ച് പരമാവധി പോയിന്റുനേടാനുള്ള വ്യഗ്രതയിലാണ് ഇന്ത്യ. അങ്ങനെയെങ്കില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍സ്ഥാനം ഏറക്കുറെ ഉറപ്പിക്കാം.