ബെംഗളൂരു: ഇന്ത്യയ്ക്കെതിരേ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ കിവീസിനെ മികച്ച നിലയിലെത്തിക്കുന്നതില്‍ പങ്കുവഹിച്ചത് ഇന്ത്യന്‍ വംശജന്‍ തന്നെയായ രചിന്‍ രവീന്ദ്രയാണ്. മൂന്നാം ദിനം സെഞ്ചുറി കുറിച്ച രചിന്‍ റെക്കോഡ് ബുക്കിലും പേരെഴുതിച്ചേര്‍ത്തു. ടെസ്റ്റില്‍ താരത്തിന്റെ രണ്ടാം സെഞ്ചുറി കൂടിയായിരുന്നു ഇത്.

കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ കിവീസ് താരമെന്ന നേട്ടമാണ് രചിന്‍ സ്വന്തമാക്കിയത്. മൂന്നാം ദിനം കിവീസ് ആക്രമണത്തിന് നേതൃത്വം നല്‍കിയത് രചിനായിരുന്നു. 157 പന്തുകള്‍ നേരിട്ട് നാലു സിക്‌സും 13 ഫോറുമടക്കം രചിന്‍ 134 റണ്‍സെടുത്തു.

രചിന്റെ മികവില്‍ ഒന്നാം ഇന്നിങ്‌സില്‍ 402 റണ്‍സെടുത്ത കിവീസ് 356 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡും സ്വന്തമാക്കി.ന്യൂസീലന്‍ഡിലെ വെല്ലിങ്ടണില്‍ താമസക്കാരനായ രചിന്റെ കുടുംബവേരുകള്‍ ബെംഗളൂരുവിലാണ്.

ചിന്നസ്വാമിയില്‍ രചിന്‍ സെഞ്ചുറി നേടുന്നത് ഇതാദ്യമായല്ല. നേരത്തേ 2023 ലോകകപ്പില്‍ ഇതേ മൈതാനത്ത് പാകിസ്താനെതിരേ രചിന്‍ സെഞ്ചുറിയടിച്ചിരുന്നു.ന്യൂസീലന്‍ഡിലെ വെല്ലിങ്ടണില്‍ താമസക്കാരനായ രചിന്റെ കുടുംബവേരുകള്‍ ബെംഗളൂരുവിലാണ്.

ചിന്നസ്വാമിയില്‍ രചിന്‍ സെഞ്ചുറി നേടുന്നത് ഇതാദ്യമായല്ല. നേരത്തേ 2023 ലോകകപ്പില്‍ ഇതേ മൈതാനത്ത് പാകിസ്താനെതിരേ രചിന്‍ സെഞ്ചുറിയടിച്ചിരുന്നു.റോസ് ടെയ്ലറാണ് ഇന്ത്യന്‍ മണ്ണില്‍ ഇതിനു മുമ്പ് ടെസ്റ്റ് സെഞ്ചുറി നേടിയ കിവീസ് ബാറ്റര്‍. ടെയ്ലറുടെ സെഞ്ചുറിയും ബെംഗളൂരുവിലായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *