ന്യൂഡൽഹി: ഇസ്രയേൽ – ഹമാസ് സംഘർഷം അയവില്ലാതെ തുടരുന്നതിനിടയിൽ ഉടനടി വെടി നിർത്തലിന് ആഹ്വാനം ചെയ്യുന്ന യുഎൻ പ്രമേയത്തിൽ നിന്ന് വിട്ടുനിന്ന ഇന്ത്യ, ബംഗ്ലാദേശ് ,പാക്കിസ്ഥാൻ, റഷ്യ ,ദക്ഷിണാഫ്രിക്ക തുടങ്ങിയ 40 രാഷ്ട്രങ്ങളുടെ പിന്തുണയോടെ ജോർദാൻ സമരിപ്പിച്ച കരട് പ്രേമത്തിൽ 120 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തു 14 അംഗങ്ങളാണ് എതിർത്തത് ഇന്ത്യ ഉൾപ്പെടെയുള്ള 45 രാജ്യങ്ങളാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നത് ഇന്ത്യയെ കൂടാതെ ഓസ്ട്രേലിയ, കാനഡ, ജർമ്മനി ,ജപ്പാൻ ,യുകെ തുടങ്ങിയ രാജ്യങ്ങളും വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.
യു എൻ ജനറൽ അസംബ്ലിയുടെ പത്താമത് അടിയന്തര പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ മനുഷ്യാവകാശ പ്രവർത്തകർക്ക് പ്രവേശനം നിഷേധിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട് ആവശ്യമായ മാനുഷിക സഹായം എത്തിക്കണമെന്നും പ്രമേയം പ്രമേയം ആഹ്വാനം ചെയ്തു. എന്നാൽ ഹമാസ് നടത്തിയ അക്രമങ്ങളെക്കുറിച്ചും ബന്ധികൾ അകപ്പെട്ട നിരവധി സാധാരണക്കാരെ കുറിച്ചും പ്രമേയത്തിൽ സൂചന പോലുമില്ലെന്നും അതിനാലാണ് വിട്ടുനിൽക്കുന്നത് എന്നാണ് ഇന്ത്യ ഉൾപ്പെടെയുള്ളവരുടെ വിശദീകരണം പ്രമേയത്തിൽ ആക്രമണത്തെ ഒഴിവാക്കിയതിനെ യൂ എസും അപലപിച്ചു.
ഹമാസ് ഒക്ടോബർ 7 മുതൽ ഇസ്രായേലിൽ നടത്തിയ അക്രമങ്ങളെ ബന്ധികൾ അകപ്പെട്ടവരെ പറ്റിയും ഒരു ഖണ്ഡിക കൂടി ഉൾപ്പെടുത്തണമെന്ന് ഭേദഗതി പ്രമേയത്തിൽ വരുത്തണമെന്ന് ഉദ്ദേശം കാനഡ മുന്നോട്ട് വെച്ചു ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു ഇന്ത്യ ഉൾപ്പെടെ 87രാജ്യങ്ങൾ ഇതിനെ പിന്താങ്ങി വോട്ട് ചെയ്തു. 55 രാജ്യങ്ങളാണ് എതിർത്ത് വോട്ട് ചെയ്തത് 23 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു വോട്ടെടുപ്പിൽ മുന്നിൽ രണ്ടു ഭൂരിപക്ഷം നേടാൻ ആവാത്തതിനാൽ കരട് ഭേദഗതി തള്ളിപ്പോയി