Category: Environment

അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ അതിശക്തമായ മഴ 9 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട് കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്…

വിഷുക്കണി ഒരുക്കേണ്ടതെങ്ങനെ? കണി കാണേണ്ടതെപ്പോള്‍

ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും സമ്പല്‍സമൃദ്ധിയുടെയും ഉത്സവമായ വിഷുവിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് എല്ലാ മലയാളികളും. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. അന്നേ ദിവസത്തെ ആദ്യ കാഴ്ചയ്ക്കുമുണ്ട് പ്രത്യേകത. വരാനിരിക്കുന്ന വര്‍ഷത്തിന്റെ പ്രതീക്ഷയില്‍, വിഷുക്കണിയായി സമ്പല്‍സമൃദ്ധമായ കാഴ്ചകളാണ് ഓട്ടുരുളിയിലൊരുക്കുന്നത്. കൃഷ്ണ വിഗ്രഹത്തിന് മുന്നില്‍ ഓട്ടുരുളിയില്‍ നിറഞ്ഞ…

സുനാമി വരും ജപ്പാനില്‍ മെഗാ ഭൂചലന സാധ്യത

ലോകത്തിലെ ഏറ്റവും വലിയ ഭൂകമ്പ സാധ്യതാ മേഖലകളില്‍ ഒന്നാണ് ജപ്പാന്‍. ഇപ്പോളിതാ വളരെക്കാലമായി ജപ്പാന്‍ ഭയപ്പെട്ടിരുന്ന വിനാശകരമായ ഒരു ‘മെഗാ’ ഭൂചലനത്തിന്‍റെ മുന്നറിയിപ്പും പുറത്തുവന്നിരിക്കുകയാണ്. വിനാശകരമായ സുനാമികൾ സൃഷ്ടിക്കാനും മൂന്ന് ലക്ഷം പേരുടെ ജീവന്‍ അപഹരിക്കാനും പോന്ന സംഹാരശേഷിയായിരിക്കും ഈ ഭൂചലനത്തിന്…

ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത ഇന്ന് മൂന്ന് ജില്ലകളില്‍ യെലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ…

ഒരുപാട് മരങ്ങൾ മുറിക്കുന്നത് മനുഷ്യനെ കൊല്ലുന്നതിനേക്കാൾ പാപമെന്ന് സുപ്രീം കോടതി

ദില്ലി: കൂട്ടത്തോടെ ഒരുപാട് മരങ്ങൾ മുറിക്കുന്നത് ഒരു മനുഷ്യനെ കൊലപ്പെടുത്തുന്നതിനേക്കാൾ പാപമാണെന്ന് സുപ്രീം കോടതി. പരിസ്ഥിതിക്ക് ദോഷം വരുത്തുന്നവരോട് കരുണ കാണിക്കരുതെന്നും നിയമവിരുദ്ധമായി മുറിക്കുന്ന ഓരോ മരത്തിനും ഒരു ലക്ഷം രൂപ പിഴ ചുമത്തണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ബന്ധപ്പെട്ട അധികൃതരുടെ…

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത ഏഴ് ജില്ലകളില്‍ യെലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെലോ അലര്‍ട്ട് നിലവിലുള്ളത്. വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മലപ്പുറം, വയനാട് ജില്ലകളില്‍…

ചൂടേറിയ ചർച്ചയായി ആ 4 നടിമാർ

‘ഒരു കാലത്ത് മലയാള സിനിമ ഇവരുടെ കൈകളിൽ ഭദ്രം ആയിരുന്നു’ എന്ന അടിക്കുറിപ്പോടെ കണ്ണൂർ അജു എന്നയാള്‍ ഫേസ്ബുക്കിലെ പ്രമുഖ സിനിമ ആസ്വാദക കൂട്ടായ്മയായ സിനിഫൈലില്‍ പങ്കുവെച്ച പോസ്റ്റില്‍ വലിയ രീതിയിലുള്ള ചർച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മഞ്ജു വാര്യർ, ദിവ്യ ഉണ്ണി…