Category: World News

പ്രവാസികളെ പുതുവത്സരം ആഘോഷിക്കാൻ അവസരം അവധി പ്രഖ്യാപിച്ച് ഷാർജ

ഷാർജ: പുതുവത്സരത്തോട് അനുബന്ധിച്ച് ഷാർജയിൽ സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ വകുപ്പുകൾക്കും ഏജൻസികൾക്കും സ്ഥാപനങ്ങൾക്കും ജനുവരി ഒന്നിന് അവധിയായിരിക്കും. ഈ മേഖലയിലെ ജീവനക്കാർക്ക് 2025ലെ ആദ്യത്തെ അവധിയായിരിക്കും ജനുവരി ഒന്ന്. മാനവ വിഭവ ശേഷി മന്ത്രലായമാണ് അവധി പ്രഖ്യാപിച്ചത്.…

നേപ്പാളിലിലുണ്ടായ ഉരുൾപൊട്ടലിൽ 63 യാത്രക്കാരുമായി പുറപ്പെട്ട രണ്ട് ബസുകള്‍ ഒലിച്ചു പോയതായി റിപ്പോര്‍ട്ട്.

മധ്യ നേപ്പാളിലെ മദന്‍-ആശ്രിത് ഹൈവേയിൽ ഇന്നു പുലര്‍ച്ചെ 3.30ഓടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ നിയന്ത്രണം നഷ്ടമായ ബസുകള്‍ ത്രിശൂലി നദിയിലേക്കാണ് ഒലിച്ചുപോയത്. ബസുകള്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ശക്തമായ മഴ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇന്നലെ രാത്രി കാഠ്മണ്ഡുവിലേക്ക് പോയ ബസാണ്…

സൗദി എയര്‍ലൈന്‍സ് വിമാനത്തിന്റെ ടയറിന് തീപ്പിടിച്ചു; യാത്രക്കാരെ അടിയന്തരമായി ഇറക്കി……

ഇസ്ലാമാബാദ്: റിയാദിൽ നിന്ന് 297 യാത്രക്കാരുമായി പാകിസ്താനിലെ പെഷവാറിലേക്ക് പറന്ന സൗദി എയ‍ലൈൻസിൽ നിന്ന്പുക ഉയർന്നതിനെത്തുടർന്ന് അടിയന്തരമായി ലാൻഡ്ചെയ്തു. പാകിസ്താനിലെ പെഷവാറിൽ വിമാനം ലാൻഡ് ചെയ്യാനിരിക്കെയാണ് വിമാനത്തിന്റെ ടയറിൽ നിന്ന് പുക ഉയർന്നത്. വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതിന് പിന്നാലെ എമർജൻസി…

2030 ലെ പരിസ്ഥിതി, ആരോഗ്യ, ഭക്ഷണ ലക്ഷ്യങ്ങൾ നേടുന്നതിൽ ലോകം പിറകിലായി: യു.എന്‍ റിപ്പോര്‍ട്ട്

2015-ല്‍ തീരുമാനിച്ച പരിസ്ഥിതി, ആരോഗ്യ, ഭക്ഷണ ലക്ഷ്യങ്ങൾ നേടുന്നതില്‍ ലോകം വലിയ പിറകിലായിരിക്കുകയാണെന്ന് യുണൈറ്റഡ് നാഷന്‍സിന്റെ (യു.എന്‍) പുതിയ റിപ്പോര്‍ട്ട്. ധനസഹായത്തിന്റെ കുറവ്, റീജണൽ പൊളിറ്റിക്സ് സംഘർഷങ്ങൾ, കോവിഡ്-19 പാന്‍ഡെമിക് എന്നിവയെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 17 വ്യത്യസ്തമായ “സുസ്ഥിര വികസന ലക്ഷ്യങ്ങള്‍”…

സൈപ്രസിന് എതിരെ ഹിസ്ബുല്ലാ ഭീഷണി: ഇസ്രായേലുമായി സംഘർഷം രൂക്ഷമാകുന്നു

ബെയ്റൂട്ട്: ലെബനീസ് തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുല്ലാ നേതാവ് ഇസ്രായേലും ലെബനനും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെടുകയാണെങ്കിൽ യൂറോപ്യൻ ദ്വീപായ സൈപ്രസിനെ ലക്ഷ്യമാക്കുമെന്ന് ബുധനാഴ്ച ഭീഷണി മുഴക്കി. സൈപ്രസ് അവരുടെ വിമാനത്താവളങ്ങളും ആസ്ഥാനങ്ങളും ഇസ്രായേൽ സേനക്ക് തുറന്നുകൊടുക്കുന്ന പക്ഷം “ഈ യുദ്ധത്തിൽ ഭാഗമാകും” എന്ന്…

ഇസ്രായേലിലെ സ്ഥാനപതിയെ തിരിച്ച് വിളിച്ച് ബഹ്‌റൈൻ; സാമ്പത്തിക ബന്ധവും വിച്ഛേദിച്ചു

ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടെ ഇസ്രായേലിലെ സ്ഥാനപതിയെ തിരിച്ച് വിളിച്ച് ബഹ്‌റൈൻ. ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധവും ബഹ്‌റൈൻ താൽക്കാലികമായി വിച്ഛേദിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഇസ്രായേൽ ഗാസയിലെ സാധാരണക്കാർക്കുനേരെ സൈനിക നടപടി തുടരുന്നുവെന്ന് ആരോപിച്ചാണ് നടപടി. ഇതിനിടെ ബഹ്റൈനിലെ ഇസ്രായേൽ അംബാസഡർ രാജ്യം വിട്ടതായി…

ഇസ്രായേൽ-ഗാസ യുദ്ധം, പ്രാദേശിക സുരക്ഷയ്ക്ക് ഭീഷണി: ഈജിപ്ഷ്യൻ പ്രസിഡന്റുമായി പ്രധാനമന്ത്രി മോദി ചർച്ച നടത്തി

ഗാസ മുനമ്പിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുമായി ചർച്ച നടത്തി. പശ്ചിമേഷ്യയിലെ സുരക്ഷയെയും മാനുഷിക സാഹചര്യത്തെയും കുറിച്ചായിരുന്നു ചർച്ചയെന്ന് പ്രധാനമന്ത്രി പറഞ്ഞു. 9,000-ത്തിലധികം ആളുകളുടെ മരണത്തിനിടയാക്കിയ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്…