Category: Blog

Your blog category

കളക്ഷനിൽ കോടികൾ പിന്നിട്ട് മദ ഗജ രാജ വിജയാഘോഷം ​ഗംഭീരമാക്കി വിശാൽ

12 വർഷത്തെ കാത്തിരിപ്പിനു ശേഷം ജനുവരി 12 ന് റിലീസ് ചെയ്ത വിശാൽ ചിത്രം ‘മദ​ ഗജ രാജ’ ആരാധകരുടെ മനംകവരുന്നു എന്നാണ് കളക്ഷന്‍ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സിനിമ ഇറങ്ങി ആറു ദിവസത്തിന് ശേഷം 27.75 കോടി രൂപയാണ് ചിത്രത്തിന് തമിഴ്നാട്ടില്‍…

നല്ല സിനിമകൾ തിരഞ്ഞെടുക്കുക എന്ന ചിന്തയുമായി അനശ്വര

മമിത ബൈജു ചെയ്യുന്ന സിനിമകൾ കണ്ട് തന്നെയും മമിതയെയും താരതമ്യം ചെയ്യുന്ന ചിലർ ഉണ്ടെന്നും അതിനോട് തനിക്ക് താത്പര്യമില്ലെന്നും അനശ്വര പറഞ്ഞു. നല്ല സിനിമകൾ മാത്രം തെരഞ്ഞെടുക്കണമെന്ന ചിന്ത തങ്ങൾക്ക് ഉണ്ടെന്നും അത് ഒരിക്കലും തമ്മിലുള്ള മത്സരത്തിലേക്ക് മാറിയിട്ടില്ലെന്നും അനശ്വര കൂട്ടിച്ചേർത്തു.

പുരസ്കാര നിറവില്‍ മലയാളത്തിന്‍റെ അമ്പിളിക്കല

പൊതുവേദിയില്‍ പുരസ്കാരവും സ്നേഹവും സ്വീകരിച്ച് അതുല്യനടന്‍ ജഗതി ശ്രീകുമാര്‍. പ്രേം നസീര്‍ സുഹൃത്‌സമിതിയുടെ അവാര്‍ഡാണ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറില്‍ നിന്ന് അദ്ദേഹം സ്വീകരിച്ചത്. മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന സിനിമയുടെ ചിത്രീകരണത്തെക്കുറിച്ച് സംവിധായകന്‍ രാജസേനന്റെ വിവരണം സദസിലും ചിരിപടര്‍ത്തി.

വിവാഹത്തിനുശേഷമുള്ള ആദ്യ പൊങ്കല്‍ വിജയ്‌യ്‌ക്കൊപ്പം ആഘോഷമാക്കി കീര്‍ത്തി സുരേഷും ഭര്‍ത്താവും

വിവാഹത്തിന് ശേഷമുള്ള ആദ്യ പൊങ്കല്‍ ആഘോഷമാക്കി നടി കീര്‍ത്തി സുരേഷും ഭര്‍ത്താവ് ആന്റണിയും. കീര്‍ത്തിയുടെ അടുത്ത സുഹൃത്തും നടന്‍ വിജയ്‌യുടെ മാനേജറുമായ ജഗദീഷ് പളനിസാമിയുടെ ഉടമസ്ഥതയിലുള്ള നിര്‍മാണക്കമ്പനിയും സെലിബ്രിറ്റി മാനേജ്‌മെന്റ് കമ്പനിയുമായ ‘ദ റൂട്ടി’ ന്റെ ഓഫീസിലായിരുന്നു ആഘോഷം. വിജയ്‌യും ആഘോഷത്തില്‍…

അമ്മ യിലെ ട്രഷറര്‍ സ്ഥാനം രാജി വച്ച് ഉണ്ണി മുകുന്ദന്‍

താരസംഘടനയായ അമ്മയിലെ ട്രഷറര്‍ സ്ഥാനം രാജിവച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. താന്‍ സന്തോഷപൂര്‍വ്വം പ്രവര്‍ത്തിച്ച സ്ഥാനം ആണെങ്കിലും സിനിമകളുടെ വര്‍ധിച്ചുവരുന്ന തിരക്കുകള്‍ക്കൊപ്പം ഈ ചുമതലകള്‍ ഒപ്പം കൊണ്ടുപോവുക പ്രയാസകരമാണെന്ന് മനസിലാക്കിയാണ് രാജി തീരുമാനമെന്ന് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. മറ്റൊരാള്‍…

കാർ റേസിങ്ങിൽ ഉജ്വല നേട്ടം വരിച്ച അജിത്തിന് അഭിനന്ദനവുമായി മാധവൻ

സിനിമ ജീവിതത്തിലെ നേട്ടങ്ങൾക്ക് ശേഷം തന്റെ റേസിംഗ് കരിയറിലെ അതുല്യ നേട്ടം കൈവരിച്ച നടൻ അജിത്ത് കുമാറിന് അഭിനന്ദനങ്ങളുമായി നടൻ മാധവൻ. 24മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന 24 എച്ച് ദുബായ് 2025 എന്ന കാറോട്ട മത്സരത്തില്‍ താരം മൂന്നാമതായി ഫിനിഷ് ചെയ്ത് ചരിത്ര…