വാഹന ഇന്ധനമായി ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്നതിന് കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ഫണ്ട് നീക്കിവെച്ചതിനു പിന്നാലെ വിശദമായ പദ്ധതിരേഖ തയ്യാറാക്കാനുള്ള ശ്രമമാണ് തുടങ്ങിയിരിക്കുന്നത്.
ഇതോടെ സ്വന്തമായി ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്ന പ്രധാനകേന്ദ്രമായി കേരളം മാറുമെന്നാണ് വിലയിരുത്തല്‍. ഊര്‍ജവകുപ്പ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ഇതിനു നേതൃത്വം നല്‍കും. മൊത്തം ചുമതല അനര്‍ട്ടിനാണ്. കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന്റെ ‘ഹൈഡ്രജന്‍ വാലി’ പദ്ധതിക്കായി തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

മന്ത്രാലയം ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 30 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കും അനുമതിയായി. പദ്ധതി നടപ്പാക്കുക വഴി സംസ്ഥാനത്ത് ഹൈഡ്രജന്‍ അധിഷ്ഠിത പരിസ്ഥിതി വ്യവസ്ഥ രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ട്രാവന്‍കൂര്‍-കൊച്ചിന്‍ കെമിക്കല്‍സടക്കമുള്ള സ്ഥാപനങ്ങള്‍ ഹൈഡ്രജന്‍ നിര്‍മിക്കുന്നുണ്ട്. ഉപോത്പന്നമെന്ന നിലയിലാണ് നിര്‍മാണം.

Leave a Reply

Your email address will not be published. Required fields are marked *