ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരായ തോല്‍വിക്ക് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സിന് മറ്റൊരു തിരിച്ചടി കൂടി. കുറഞ്ഞ ഓവര്‍ നിരക്കിന് ശുഭ്മാന്‍ ഗില്ലിന് 12 ലക്ഷം രൂപ പിഴ വിധിച്ചു.
ഐപിഎല്‍ പതിനേഴാം സീസണില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ ലഭിച്ച ആദ്യ ക്യാപ്റ്റനാണ് ഗില്‍.സീസണില്‍ വീണ്ടും കുറഞ്ഞ ഓവര്‍ നിരക്ക് ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് വന്നാല്‍ 24 ലക്ഷം രൂപയാവും ക്യാപ്റ്റനായ ഗില്ലിന് പിഴയായി നല്‍കേണ്ടി വരിക.
ടീമിനെ ജയത്തിലേക്ക് എത്തിക്കാന്‍ സാധിക്കാതെ വന്നതിന് പിന്നാലെ ബാറ്റിങ്ങിലും ഗില്‍ നിരാശപ്പെടുത്തിയിരുന്നു. 8 റണ്‍സ് മാത്രം എടുത്ത് നില്‍ക്കെ ഗില്ലിലെ ദീപക് ചഹര്‍ വിക്കറ്റിന് മുന്‍പില്‍ കുടുക്കി.