തിരുവനന്തപുരം സംസ്ഥാനത്ത് ശക്തമായ വേനല്‍ ചൂട് തുടരുമ്ബോഴും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

സംസ്ഥാനത്തിൻ്റെ വിവധയിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി മഴ ലഭിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനനത്ത് ഏറിയും കുറഞ്ഞും മഴ ലഭിയ്ക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്.

ആലപ്പുഴ, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തീരദേശത്ത് താമസിക്കുന്നവർക്ക് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും മുന്നറിയിപ്പ നല്‍കിയിരുന്നു.ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇതോടെ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

ഏപ്രില്‍ ഒന്നിന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ നാല് ജില്ലകളില്‍ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏപ്രില്‍ രണ്ടിന് ഏഴ് ജില്ലകളില്‍ മഴ പെയ്യാനിടയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ഏഴ് ജില്ലകളില്‍ മഴ പെയ്തേക്കും

Leave a Reply

Your email address will not be published. Required fields are marked *