തിരുവനന്തപുരം സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാല്‍ ബജറ്റില്‍ നിർദേശിച്ച നികുതി, ഫീസ് വർധനകളും ഇളവുകളും നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.ഭൂമി പണയം വച്ച്‌ വായ്പയെടുക്കുന്നതിനുള്ള ചെലവുകൂടുംചെക്കുകേസിനും വിവാഹമോചനക്കേസിനും ഫീസ് കൂടും.

പാട്ടക്കരാറിന് ന്യായവില അനുസരിച്ച്‌ സ്റ്റാംപ് ഡ്യൂട്ടി നിലവില്‍ വരും. റബറിന്റെ താങ്ങുവില 170 രൂപയില്‍നിന്നു 180 രൂപയാകും.

സ്വയം വൈദ്യുതി ഉല്‍‌പാദിപ്പിക്കുന്നവർക്കുള്ള തീരുവ യൂണിറ്റിന് 1.2 പൈസയില്‍ നിന്നും 15 പൈസയായി ഉയരും.സർക്കാർ ജീവനക്കാർക്ക് ഡിഎയിലും പെൻഷൻകാർക്ക് ഡിആറിലും 2% ഡിഎ വർധന.

ദേശീയപാതയില്‍ വാളയാർ പാമ്ബാംപള്ളത്തും കുതിരാൻ തുരങ്കത്തിനു സമീപം പന്നിയങ്കരയിലും ഇന്ന് അർധരാത്രി മുതല്‍ ടോള്‍ നിരക്ക് കൂടും

Leave a Reply

Your email address will not be published. Required fields are marked *