രൂക്ഷമായ കടലാക്രമണം തുടരുന്നതിനിടെ തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധനബോട്ട് മറിഞ്ഞു. അഞ്ച് തൊഴിലാളികളെയും രക്ഷപ്പെടുത്തി. അപകടത്തിൽപ്പെട്ട് മറിഞ്ഞ ബോട്ട് കരയിലേക്ക് അടുപ്പിക്കാനായിട്ടില്ല.
അതേസമയം, അപകടത്തിൽപ്പെട്ട ബോട്ടിലുള്ളവരെ രക്ഷപ്പെടുത്താൻ പോയ കോസ്റ്റൽ പൊലീസ് ബോട്ടിലെ ജീവനക്കാരന് പരുക്കേറ്റു. ബോട്ട് കമാൻഡർ പ്രദീപിനാണ് നിസാര പരുക്കേറ്റത്. കടലാക്രമണം രൂക്ഷമായിരിക്കെ ഇന്നലെ വൈകിട്ടും മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞിരുന്നു.