എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജയും രാവിലെ പത്രിക സമര്‍പ്പിച്ചിരുന്നു. സിപിഎം നേതാക്കളായ പി സന്തോഷ് കുമാർ എംപി, സി കെ ശശീന്ദ്രൻ, പി ഗഗാറിൻ എന്നിവർ അനുഗമിച്ചു.
ഇന്ത്യ മുന്നണിയുടെ യഥാർത്ഥ ശത്രു ആരാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്ന് പത്രിക സമർപ്പണത്തിന് ശേഷം ആനി രാജ പറഞ്ഞു.
വയനാടിന് വേണ്ടി ഒന്നും ചെയ്യാതിരുന്ന രാഹുൽഗാന്ധിക്ക് ഇത്തവണ ജനങ്ങൾ മറുപടി നൽകുമെന്നും ആനി രാജ വ്യക്തമാക്കി.