മണിക്കൂറില്‍ 155.8 എന്ന വേഗത കണ്ടെത്തിയാണ് മായങ്ക് യാദവ് ഐപിഎല്ലിലെ തന്റെ അരങ്ങേറ്റ മല്‍സരത്തില്‍ ശ്രദ്ധപിടിച്ചത്. ഐപിഎല്‍ 2024 സീസണിലെ ഏറ്റവും വേഗമേറിയ ഡെലിവറി ധവാന് എതിരെ മായങ്ക് യാദവില്‍ നിന്ന് അന്ന് വന്നു.
എന്നാല്‍ ദിവസങ്ങള്‍ മാത്രം പിന്നിടും മുന്‍പ് തന്റെ തന്നെ റെക്കോര്‍ഡ് തിരുത്തുകയാണ് ഈ ഇരുപത്തിയൊന്നുകാരന്‍. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരെ മായങ്കിന്റെ തീയുണ്ടകളില്‍ ഒന്ന് കടന്നുപോയത് മണിക്കൂറില്‍ 156.7 കിമീ എന്ന വേഗതയില്‍
ഗ്ലെന്‍ മാക്സ്വെല്ലിനെ ഡക്കാക്കി മടക്കിയ മായങ്ക് കാമറൂണ്‍ ഗ്രീനിന്റേയും രജത്തിന്റേയും വിക്കറ്റുകള്‍ കൂടി അക്കൗണ്ടിലാക്കി. കാമറൂണ്‍ ഗ്രീനിനെ ക്ലീന്‍ ബൗള്‍ഡാക്കിയ മായങ്കിന്റെ ഡെലിവറി എത്തിയത് 156.7 എന്ന വേഗതയില്‍.