അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖം വായിക്കാന്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ അവരുടെ കീഴിലെ സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി.

ക്രൈസ്തവ ആചാരം അടിച്ചേല്‍പ്പിക്കരുതെന്നും സ്കൂളുകളില്‍ സര്‍വമത പ്രാര്‍ഥനാമുറി സജ്ജമാക്കണമെന്നും ഇതിൽ പറയുന്നു. സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളിലുണ്ടായ വെല്ലുവിളികള്‍ കണക്കിലെടുത്താണ് നിര്‍ദേശം.

14,000 സ്കൂളുകളും 650 കോളേജുകളും ഏഴ് സര്‍വകലാശാലകളും അഞ്ച് മെഡിക്കല്‍ കോളേജുകളും സിബിസിെഎയ്ക്ക് കീഴിലുണ്ട്.

സ്കൂളുകളുടെ സുരക്ഷ വര്‍ധിപ്പിക്കാനും ദേശീയനേതാക്കളുടെയും സ്വാതന്ത്ര്യസമരസേനാനികളുടെയും ശാസ്ത്രജ്ഞരുടെയും ചിത്രങ്ങള്‍ സ്കൂളില്‍ സ്ഥാപിക്കാനും നിര്‍ദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *