തുടരെ മൂന്ന് തോല്‍വികള്‍. ക്യാപ്റ്റന്‍സി മാറ്റത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സില്‍ ഉയര്‍ന്ന അലയൊലികള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ആദ്യ മൂന്ന് മല്‍സരങ്ങളിലും ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി.
അഹമ്മദാബാദിലും ഹൈദരാബാദിലും ഹര്‍ദിക്കിന് നേരെ കൂവിയ കാണികള്‍ വാങ്കഡെയിലും അത് ആവര്‍ത്തിച്ചു. ഈ സമയം ഹര്‍ദിക്കിന് പിന്തുണ പ്രഖ്യാപിച്ച് രോഹിത് മുന്‍പോട്ട് വരണം എന്ന് പറയുകയാണ് ഓസീസ് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലര്‍ക്ക്.
ഹര്‍ദിക്കിന് നേരെ കാണികളുടെ പ്രതികരണം ഇങ്ങനെ തുടരുകയാണ് എങ്കില്‍ രോഹിത് പരസ്യമായി മുന്‍പോട്ട് വന്ന് ഹര്‍ദിക്കിനെ പിന്തുണച്ച് സംസാരിക്കണം. കളിയില്‍ ഇങ്ങനെയെല്ലാം സംഭവിക്കാം. എന്നാല്‍ കാണികള്‍ കളിക്കാരന് നേരെ കൂവുന്നത് ശരിയല്ല.
ക്യാപ്റ്റനാവാനുള്ള തീരുമാനം ഹര്‍ദിക് എടുത്തതല്ല. മുംബൈ ഇന്ത്യന്‍സ് ആണ് ആ തീരുമാനം എടുത്തത്. അവര്‍ ഹര്‍ദിക്കിനെ തിരികെ കൊണ്ടുവന്ന് ക്യാപ്റ്റന്‍സി നല്‍കിയതാണ്’, ക്ലര്‍ക്ക് പറഞ്ഞുവാങ്കഡെയില്‍ ഹര്‍ദിക്കിന് നേരെ കൂവിയ ആരാധകരോട് നിശബ്ദരാവാന്‍ ബൗണ്ടറി ലൈനിന് സമീപം നിന്ന് രോഹിത് ആവശ്യപ്പെട്ടിരുന്നു.
അഞ്ച് ദിവസത്തെ ഇടവേള കഴിഞ്ഞ് ഏപ്രില്‍ ഏഴിനാണ് മുംബൈ വീണ്ടും കളിക്കളത്തിലേക്ക് എത്തുക. ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെയാണ് മല്‍സരം. വിജയ വഴിയിലേക്ക് എത്താനും ടീമായി ഒന്നിച്ച് കളിക്കാനും ഇടവേള കഴിഞ്ഞ് എത്തുന്ന മുംബൈക്ക് കഴിയുമോയെന്നതാണ് ചോദ്യം.
ഹര്‍ദിക്കിനെ മാറ്റി രോഹിത്തിനെ വീണ്ടും ക്യാപ്റ്റനാക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലുകള്‍ മുന്‍ ക്രിക്കറ്റ് താരങ്ങളില്‍ പലരും പങ്കുവെച്ചിരുന്നു.