പഞ്ചാബ് കിങ്സിന് ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് ഏഴ് റണ്‍സ്.
ഈ സമയം അതുവരെ കളിയില്‍ ഒരോവര്‍ പോലും എറിയാതെ നിന്നിരുന്ന ദര്‍ശന്‍ നല്‍കാണ്ഡെയുടെ കൈകളിലേക്കാണ് ശുഭ്മാന്‍ ഗില്‍ പന്ത് നല്‍കിയത്.
അവസാന ഓവറിലെ ആദ്യ പന്തില്‍ വിക്കറ്റ് വീഴ്ത്തി നല്‍കാണ്ഡേ ഗുജറാത്തിന് പ്രതീക്ഷ നല്‍കി. എന്നാല്‍ ഒരു പന്ത് ശേഷിക്കെ പഞ്ചാബ് ജയം പിടിച്ചു.
അവസാന ഓവര്‍ നല്‍കാണ്ഡേയ്ക്ക് നല്‍കിയ ഗില്ലിന്റെ തീരുമാനമാനത്തിനെതിരെ വിമര്‍ശനം ശക്തമായി കഴിഞ്ഞു.എന്നാല്‍ തോല്‍വിക്ക് കാരണം തന്റെ ആ തീരുമാനം അല്ല എന്നാണ് മല്‍സരശേഷം ഗില്ലിന്റെ വാക്കുകള്‍.