കേരളത്തില്‍ ബിജെപി കുറഞ്ഞത് അഞ്ച് സീറ്റുനേടുമെന്ന് പ്രകാശ് ജാവഡേക്കര്‍. രണ്ടക്കം കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിക്കുമ്പോഴാണ് ജാവഡേക്കറിന്‍റെ തിരുത്ത്.
ഫലം വരുമ്പോള്‍ സര്‍പ്രൈസുകളുണ്ടാകുമെന്നും രണ്ട് തിരഞ്ഞെടുപ്പുകള്‍ക്കപ്പുറം കേരളം ബിജെപി ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സിപിഎം ടെറര്‍ ഫാക്ടറിയാണെന്നും മോദിക്കുള്ള സ്വീകാര്യത ഭയന്നാണ് ബോംബ് നിര്‍മിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എസ്.ഡി.പി.ഐ പിന്തുണ കോണ്‍ഗ്രസ് തള്ളിയത് കൊണ്ടായില്ലെന്നും അവര്‍ പിന്‍വലിച്ചിട്ടില്ലെന്നും ജാവഡേക്കര്‍ കൂട്ടിച്ചേര്‍ത്തു.