ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശക്തമായ പരിശോധനകളും റെയ്ഡുകളും വ്യാപകമാണ്. ഇങ്ങനെ നടന്ന ഒരു റെയ്ഡില്‍ കിലോക്കണക്കിനു സ്വർണവും വെള്ളിയും കോടിക്കണക്കിനു രൂപയും പിടികൂടിയിരിക്കുകയാണ് കർണാടക പൊലീസ്.
ബെല്ലാരിയിൽ നിന്നാണ് ഇവ പിടികൂടിയത്. 5.60 കോടി രൂപ, മൂന്ന് കിലോ സ്വർണം, 103 കിലോ വെള്ളി ആഭരണങ്ങൾ, 68 വെള്ളി ബാറുകൾ എന്നിവയാണു പൊലീസ് പിടിച്ചെടുത്തത്.
ഇവയുടെ ആകെ മൂല്യം 7.60 കോടി രൂപ വരുമെന്നാണ് വിവരംബെല്ലാരിയിലെ കമ്പാളി ബസാറിലെ നരേഷ് ഗോൾഡ് എന്ന ജ്വല്ലറി ഉടമ നരേഷിന്‍റെ വീട്ടിൽ നിന്നാണു പണവും ആഭരണങ്ങളും പൊലീസ് കണ്ടെടുത്തത്.
ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. അന്വേഷണത്തിലെ കണ്ടെത്തലുകൾ ആദായനികുതി വകുപ്പിനെ അറിയിക്കുമെന്നും പൊലീസ് വ്യക്തമാക്കി.