ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടര്‍മാരെ കൂടുതല്‍ സ്വാധീനിക്കുന്ന വിഷയം സാമ്പത്തിക പ്രതിസന്ധിയെന്നുഡിജിറ്റല് സര്‍വേ ഫലം.
സാമ്പത്തിക പ്രതിസന്ധി മുഖ്യവിഷയമെന്ന് പറഞ്ഞത് 38.31 % പേരാണ്. പൗരത്വ ഭേദഗതി നിയമം – 16.86 %, മാസപ്പടി 11.49 %, മണിപ്പുര്‍ – 7.28 %. “തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് കേരളത്തില്‍ ചര്‍ച്ചയായ പത്ത് വിഷയങ്ങള്‍ നല്കി നടത്തിയ വോട്ടെടുപ്പില്‍ ആകെ 26,200 പേരാണ് പങ്കെടുത്തത്.
വോട്ടുചെയ്തവരില്‍ 38.17 ശതമാനം പേരും ഏറ്റവും ചര്‍ച്ചയായ/ ചര്‍ച്ചയാകേണ്ട വിഷയമായി തിരഞ്ഞെടുത്തത് സാമ്പത്തിക പ്രതിസന്ധിയാണ്ഒന്ന്
കേരള സര്‍ക്കാര്‍ അകപ്പെട്ട സാമ്പത്തിക പ്രതിസന്ധിയും രണ്ട് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ കേരളത്തോട് പുലര്‍ത്തിയ നിഷേധാത്മക സമീപനവും. ഈ രണ്ട് മട്ടിലുള്ള വോട്ടുകളും വന്നപ്പോഴാണ് 39 എന്ന വലിയ ശതമാനത്തിലേക്ക് എത്തിയത്.
16.79 ശതമാനം പേര് സിഎഎ ആണ് പ്രധാന ചര്‍ച്ചാവിഷയമായി ചൂണ്ടിക്കാട്ടിയത്. 11.45 ശതമാനം മാസപ്പടിയും 7.25 ശതമാനം പേര് മണിപ്പുരും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങളായി പറയുന്നു.