കൊച്ചി: പ്രിയപ്പെട്ട മമ്മൂക്കയെ കാണാന്‍ ഉറ്റവനില്ലാതെ ശ്രുതി കൊച്ചിയില്‍ വന്നു. സമൂഹവിവാഹത്തില്‍ അതിഥിയായി പങ്കെടുത്ത് മമ്മൂട്ടി കൈമാറിയ സമ്മാനം സ്വീകരിച്ചു. കൊച്ചിയില്‍ 40 യുവതി യുവാക്കളുടെ ട്രൂത്ത് മാംഗല്യം എന്ന പേരില്‍ നടത്തിയ സമൂഹവിവാഹ ചടങ്ങില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഒരു മാംഗല്യം ശ്രുതിയുടെയും ജെന്‍സന്റെയും ആയിരുന്നു.

വിവാഹത്തിന് തയ്യാറാവുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു കാറപകടത്തില്‍ ജെന്‍സണ്‍ ശ്രുതിയോട് യാത്രപറഞ്ഞത്. എങ്കിലും ഈ സമൂഹവിവാഹ ചടങ്ങിലേക്ക് ശ്രുതിയെയും വിളിക്കണമെന്നും, അവര്‍ക്കായി കരുതിവെച്ചതെല്ലാം ശ്രുതിയെ തന്നെ നേരിട്ട്ഏല്‍പ്പിക്കണമെന്നും മമ്മൂക്ക ആവശ്യപ്പെട്ടിരുന്നു.

എങ്കിലും ക്ഷണം സ്വീകരിച്ച് ശ്രുതി ട്രൂത് ഫിലിംസ് നടത്തുന്ന സമൂഹവിവാഹത്തില്‍ പങ്കെടുക്കാനെത്തി. അവര്‍ക്കായി നമ്മള്‍ അന്ന് കരുതി വച്ചതെല്ലാം ശ്രുതിയെ തന്നെ ഏല്‍പ്പിക്കണം ‘എന്ന മമ്മൂട്ടിയുടെ നിര്‍ദ്ദേശം സ്വീകരിച്ച് ട്രൂത് ഫിലിംസ് മാനേജിങ് ഡയറക്ടര്‍ കൂടിയായ സമദ് അതിന് വേണ്ടിയ ക്രമീകരണങ്ങള്‍ ചെയ്തു.

സമൂഹ വിവാഹ ദിവസം ചടങ്ങിനത്തിയ മമ്മൂട്ടി ആ തുക ശ്രുതിയെ നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്തു.മമ്മൂട്ടിക്കൊപ്പം വേദി പങ്കിടുന്ന ശ്രുതിയുടെ ദൃശ്യങ്ങള്‍ മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന റോബര്‍ട്ട് കുര്യക്കോസ് സാമൂഹിക മാധ്യമങ്ങളില്‍ ആ വീഡിയോ പങ്ക് വെച്ചിട്ടുണ്ട്. ‘

ഇതൊരു കടലാസാണ് ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്‌നേഹത്തിന്റെ പ്രതീകം’ എന്നാണ് ശുതിയെ ചേര്‍ത്തുനിര്‍ത്തി മമ്മൂക്ക പറഞ്ഞത്.ഇതൊരു കടലാസാണ് ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്നേഹത്തിന്റെ പ്രതീകം” ട്രൂത്ത് ഗ്രൂപ്പിന്റെ ചെയർമാനും മമ്മൂക്കയുടെ സുഹൃത്തുമായ സമദിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സമൂഹ വിവാഹ പദ്ധതിയായ “ട്രൂത്ത് മാംഗല്യം” വേദിയിൽ വെച്ച് ശ്രുതിയെ ചേർത്തുനിർത്തി മമ്മൂക്ക പറഞത് ഇങ്ങനെ ആയിരുന്നു.

40 യുവതി യുവാക്കളുടെ ട്രൂത്ത് മാംഗല്യം എന്ന ഈ സമൂഹവിവാഹ ചടങ്ങിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന ഒരു മാംഗല്യം ശ്രുതിയുടെയും ജെൻസന്റെയും ആയിരുന്നു.

വയനാട് ദുരന്തത്തിൽ ഉറ്റവർ നഷ്ടമായ ശ്രുതിയുടെയും ജെൻസന്റെയും കഥ അറിഞ്ഞപ്പോൾ തന്നെ മമ്മൂക്ക സമദിനോട് ശ്രുതിയുടെ വിവാഹം ഈ വേദിയിൽ വെച്ച് നടത്താൻ നിർദ്ദേശിച്ചിരുന്നു. അതിനായി വേണ്ടുന്നതെല്ലാം അന്ന് തന്നെ മമ്മൂക്ക സമദിന് കൈമാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *