Month: October 2024

മുണ്ടക്കൈ ചൂരൽമല ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണം ഹൈക്കോടതിയില്‍ അമിക്കസ് ക്യൂറി 

കൊച്ചി: നാടിനെ നടുക്കിയ ചൂരൽമല- മുണ്ടക്കൈ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും റിപ്പോർട്ടിൽ അമിക്കസ് ക്യൂറി പറയുന്നു. ഇവയ്ക്ക് പുറമെ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ പാരാമെട്രിക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്നും…

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പാന്‍ക്രിയാസ് ദാതാവായി രണ്ടുവയസുകാരന്‍ പുതുജന്മം നല്‍കിയത് നാലുപേര്‍ക്ക്

ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ പാന്‍ക്രിയാസ് ദാതാവായി രണ്ടുവയസുകാരന്‍. പ്രോസ്പര്‍ എന്ന് വിളിപ്പേരുളള ലുണ്ട കയൂംബയെന്ന കെനിയന്‍ സ്വദേശിയായ രണ്ടുവയസുകാരന്‍ ഒരു രോഗിക്ക് പാന്‍ക്രിയാസും വൃക്കയും നല്‍കിയപ്പോള്‍ മറ്റൊരു രോഗിക്ക് മറ്റൊരു വൃക്കയും നല്‍കി. കൂടാതെ കാഴ്ചശേഷി ഇല്ലാത്ത രണ്ട് രോഗികളുടെ കാഴ്ച…

റാബീസ്‌ വാക്സിനെടുത്ത 61കാരിയുടെ സംസാരശേഷി നഷ്ടപ്പെട്ടു ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സാ പിഴവ്

ആലപ്പുഴ മെഡിക്കൽ കോളേജിൽ റാബിസ് വാക്സിൻ എടുത്ത രോഗി ഗുരുതരാവസ്ഥയിലായതായി പരാതി. ആലപ്പുഴ തകഴി സ്വദേശീ ശന്തമ്മയാണ് കുത്തിവെപ്പ് എടുത്തത്തിനെ തുടർന്ന് ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടത്. ടെസ്റ്റ് ഡോസിൽ അലർജി ലക്ഷണം കണ്ടിട്ടും മൂന്ന് ഡോസ് കുത്തിവെപ്പ് എടുത്തുവെന്ന് കുടുംബം പറയുന്നു.കഴിഞ്ഞ…

സംസ്ഥാനത്ത് ഇന്നും നാളെയും മഴ മുന്നറിയിപ്പില്ല വരും ദിവസങ്ങളിൽ മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ മുന്നറിയിപ്പില്ല. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത് വിട്ട് കേന്ദ്ര കാലാവസ്ഥാവകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു. യെല്ലോ അലർട്ട് 01/11/2024 : തിരുവനന്തപുരം,…

മരണത്തെ സംബന്ധിച്ച പോസ്റ്റുമായി നിഷാദ് യൂസഫ് രണ്ടു മാസങ്ങൾക്ക് മുൻപ്

മുഖം കണ്ടു പരിചയമില്ലാത്ത അനേകം പ്രതിഭകൾ ഉണ്ടാകും ഓരോ സിനിമയുടെയും ക്യാമറയ്ക്ക് പിന്നിൽ. സിനിമയെ ജീവാത്മാവായി കണ്ട്, അതിന് ചിറകുകൾ തീർക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നവരാകും ഇവർ. അതിലൊരാളാണ് അകാലത്തിൽ പൊലിഞ്ഞ ചലച്ചിത്ര ചിത്രസംയോജകൻ നിഷാദ് യൂസഫ് . പലപ്പോഴും സിനിമയുടെ…

ടെസ്റ്റ് റാങ്കിംഗ് ബുമ്ര വീണു ഒന്നാം സ്ഥാനത്തിന് പുതിയ അവകാശി ജയ്‌സ്വാളിന് നേട്ടം രോഹിത്തിന് നഷ്ടം

ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ പട്ടികയില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്്‌സ്വാള്‍. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ താരം മൂന്നാം സ്ഥാനത്തേക്ക് കയറി. ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ താരങ്ങളാരുമില്ല. ഇംഗ്ലണ്ട് താരം ജോ റൂട്ട് ഒന്നാമത് തുടരുന്നു. ഇന്ത്യക്കെതിരെ പരമ്പര…

സഞ്ജു സാംസൺ എന്നൊരു മലയാളി താരമുണ്ട് ഞാൻ കാണാൻ ഇഷ്ടപ്പെടുന്ന താരം റിക്കി പോണ്ടിങ്

മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റർ റിക്കി പോണ്ടിങ്. ഈ തലമുറയിലെ ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരെന്ന ചോദ്യത്തിനാണ് റിക്കി പോണ്ടിങ്ങിന്റെ മറുപടി. ഞാൻ എപ്പോഴും കാണാൻ ഇഷ്ടപ്പെടുന്ന മനോഹരമായ ബാറ്ററാണ് സഞ്ജു.സ‍ഞ്ജു സാംസൺ എന്നൊരു താരം…

മേയര്‍ക്കെതിരായ ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി തള്ളി കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമില്ല

മേയര്‍- കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കക്കേസില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. കേസില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമില്ല. സ്വാധീനത്തിന് വഴങ്ങാത്ത അന്വേഷണം നടത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടു. പ്രതിളായ മേയര്‍ ആര്യ…

രേണുക സ്വാമി വധക്കേസ് നടൻ ദർശന് ഇടക്കാല ജാമ്യം

രേണുക സ്വാമി വധക്കേസിൽ കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് ഇടക്കാല ജാമ്യം.കർണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആറാഴ്ചത്തേക്കാണ് കേസിലെ രണ്ടാം പ്രതിയായ ദർശന് ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്പോർട്ട് കോടതിയിൽ നൽകണമെന്നും, തെളിവുകൾ ഇല്ലാതാകുന്ന രീതിയിലുള്ള ഒരു പ്രവർത്തിയും…

കണ്ണൂരില്‍ പുതിയ എഡിഎം ചുമതലയേറ്റു

കണ്ണൂർ: കണ്ണൂർ ജില്ലയുടെ പുതിയ എഡിഎം ആയി കൊല്ലം സ്വദേശി പത്മചന്ദ്ര കുറുപ്പ് ചുമതലയേറ്റു. ഇന്ന് രാവിലെയാണ് പത്മചന്ദ്ര കുറുപ്പ് ചേമ്പറിലെത്തി ചുമതലയേറ്റത്. മുൻപ് നാഷണൽ ഹൈവേ അക്വിസിഷനിൽ ആയിരുന്നു പത്മചന്ദ്ര കുറുപ്പ്. നേരത്തെ ഇദ്ദേഹം സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചതായി റിപ്പോർട്ടുകളുണ്ടയിരുന്നു.…